ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യാ ഗവണ്‍മെന്‍റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്‍റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവലപ്പ്മെന്‍റ് ഏജന്‍സിയാണ് ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഗ്രാമ വികസന കമ്മീഷണറാണ് കെ.എസ്.ആര്‍.ആര്‍.ഡി.എ യുടെ മെമ്പര്‍ സെക്രട്ടറി.
പ്രധാന സവിശേഷതകള്‍
- റോഡ് ബന്ധമില്ലാത്ത ആവസകേന്ദ്രങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ റോഡ് മുഖേന ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- ഹൈസ്പീഡ് ഡീസല്‍ സെസ്സിന്‍റെ 50% ഈ പദ്ധതിയുടെ ഫണ്ടിനായി നീക്കിവച്ചിരിക്കുന്നു.
- ഒരു വര്‍ഷമാണ് റോഡ് നിര്‍മ്മാണത്തിനുള്ള കാലാവധി.
- സാമ്പത്തിക, ഭൗതിക പുരോഗതി ഓണ്‍ ലൈനായി മോണിറ്റര്‍ ചെയ്യപ്പെടുന്നു.
- ത്രിതല ഗുണ നിലവാര പരിശോധന സംവിധാനം നിലവിലുണ്ട് ( ജില്ലാ തലം, സംസ്ഥാന തലം-സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാര്‍, ദേശീയ തലം- നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍മാര്‍).
- 2000 മുതല്‍ 2013 വരെ അനുവദിച്ച പ്രവൃത്തികള്‍ (ഫേസ് 1 മുതല്‍ ഫേസ് 8 വരെ) പി.എം.ജി.എസ്.വൈ 1 ല്‍ ഉള്‍പ്പെടുന്നു.
- 2014 മുതല്‍ അനുവദിച്ച പ്രവൃത്തികള്‍ പി.എം.ജി.എസ്.വൈ 2 ല്‍ ഉള്‍പ്പെടുന്നു.
- 100% കേന്ദ്ര സഹായത്തിലാണ് പി.എം.ജി.എസ്.വൈ 1 നടപ്പിലാക്കിയത്.
- 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പി.എം.ജി.എസ്.വൈ 2ന് ഫണ്ട് വകയിരുത്തുന്നത്.
- 11714 views