2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്, ഗ്രാമീണ മേഖലയില് അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്ഷം പരമാവധി 100 ദിവസത്തെ തൊഴില് ആവശ്യാധിഷ്ഠിതമായി നല്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രസര്ക്കാരിന്റെ 2014 ജനുവരി മാസം 3-ാം തീയതിയിലെ എസ്.ഒ 19(ഇ) നമ്പര് വിജ്ഞാപന പ്രകാരം 2015 തൊഴിലുറപ്പ് നിയമത്തിലെ പട്ടിക I,II പരിഷ്കരിച്ചിട്ടണ്ട്. ഇത്തരത്തില് തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളില് അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്ക്കും ഒരു സാമ്പത്തികവര്ഷം 100 ദിവസത്തില് കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില് ഉറപ്പാക്കുകയും അതുവഴി നിഷ്കര്ഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്മ്മാണവും ലക്ഷ്യമിടുന്നുണ്ട്. മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്ക്ക് ഊന്നല് നല്കി കാര്ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീര്ഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാര്ഗ്ഗം കണ്ടെത്തുന്നതും തൊഴിലുറപ്പ് പദ്ധതിയില് സൃഷ്ടിക്കുന്ന ആസ്തികളിലുടെ ലക്ഷ്യമിടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്
അഞ്ചാം നില, സ്വരാജ് ഭവന്
നന്തന്കോട്, കവടിയാര് പി. ഓ.
തിരുവനന്തപുരം, കേരളം
പിന് - 695003
ഫോണ് : +91- 471-2313385, 1800 425 1004 (ടോള് ഫ്രീ) ഫാക്സ്: +91- 471-2312385 ഇമെയില്: mgnregakerala@gmail.com
District Level Contacts
# | District | District Programme Coordinator | Joint Programme Coordinator | Toll free Number |
1 | തിരുവനന്തപുരം | 0471-2731177 | 0471-2360122 | 1800 425 4373 |
2 | കൊല്ലം | 0474-2794900 | 0474-2790411 | 1800 425 7800 |
3 | പത്തനംതിട്ട | 0468-2222505 | 04682-222696 | 1800 425 7552 |
4 | ആലപ്പുഴ | 0477-2251720 | 0477-2262068 | 1800 425 1063 |
5 | കോട്ടയം | 0481-2562001 | 0481-2560721 | 1800 425 3027 |
6 | ഇടുക്കി | 04862-233103 | 04862-233047 | 1800 425 5060 |
7 | എറണാകുളം | 0484-2423001 | 0484-2427530 | 1800 425 1355 |
8 | തൃശൂര് | 0487-2361020 | 0487-2364095 | 1800 425 5720 |
9 | പാലക്കാട് | 0491-2505266 | 0491-2505859 | 1800 425 5216 |
10 | മലപ്പുറം | 0483-2734355 | 0483-2732345 | 1800 425 4976 |
11 | കോഴിക്കോട് | 0495-2371400 | 0495-2371283 | 1800 425 4536 |
12 | വയനാട് | 04936-202230 | 04936-205959 | 1800 425 6959 |
13 | കണ്ണൂര് | 0497-2700243 | 0497-2700143 | 1800 425 0143 |
14 | കാസര്ഗോഡ് | 04994-256400 | 04994-255944 | 1800 425 5920 |
- 17872 views