eVacancy

          വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കേരള പി.എസ്.സിക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2016-ല്‍ നിലവില്‍ വന്ന സോഫ്റ്റ് വെയറാണ് eVacancy. ഗ്രാമവികസന വകുപ്പിലെ വിവിധ നിയമനാധികാരികളായ ഗ്രാമവികസന കമ്മീഷണര്‍, ജില്ലാ കളക്ടര്‍, പ്രോജക്ട് ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവരാണ് ഈ സംവിധാനം ഉപയോഗിച്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. Appointing Authority, Entry user എന്നീ രണ്ട് login കളാണ് നിലവിലുള്ളത്. മേല്‍ പറഞ്ഞ നിയമനാധികാരികള്‍ക്കാണ് Appointing Authority login നല്‍കിയിട്ടുള്ളത്. ഗ്രാമവികസന കമ്മീഷണറേറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനും ജില്ലാതലത്തില്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമാര്‍ക്കും ‘എന്‍ട്രി യൂസര്‍’ login നല്‍കിയിട്ടുണ്ട്. (ഓരോ നിയമനാധികാരിക്കും പ്രത്യേകം login ഉണ്ടായിരിക്കും)

ഉദ്യോഗസ്ഥര്‍ മാറിവരുന്നതിനനുസരിച്ച് അവരുടെ വിവരം സോഫ്റ്റ് വെയറില്‍ മാറുന്നതിനായി Proforma തയ്യാറാക്കി crdkerala@gmail.com ലേക്ക് soft copy ആയി അയക്കേണ്ടതാണ്. 01.09.2019 മുതല്‍ online ആയി മാത്രമേ PSC യിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ.