1982- ലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ആരംഭിച്ച പൈലറ്റ് പ്രൊജക്ടുകളിലൊന്നായ ബാലുശ്ശേരി ഭക്ഷ്യ സംസ്ക്കരണ പോഷകാഹാര കേന്ദ്രം, കേന്ദ്ര ഭക്ഷ്യ വകുപ്പ് യുനിസെഫിന്റെ സഹകരണത്തോടെ ആരംഭിക്കുകയും 1988- ല്‍ കേരള സര്‍ക്കാര്‍ ഗ്രാമവികസന വകുപ്പിന് കൈമാറുകയും ചെയ്തു.
വിളവെടുപ്പിനു ശേഷം ഭക്ഷ്യധാന്യങ്ങളെ സംസ്ക്കരിച്ചെടുക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം നടത്തി വരുമാനം കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.
ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഭക്ഷ്യ സംസ്കരണത്തില്‍ പരിശീലന പരിപാടികള്‍ നടത്തുകയെന്നുള്ളതാണ്. ഭക്ഷ്യസംസ്ക്കരണം, പഴം പച്ചക്കറി സംസ്ക്കരണത്തില്‍ ആറു ദിവസ പരിശീലനവും ബേക്കിങ്ങ് ഉല്പന്ന നിര്‍മ്മാണത്തില്‍ അഞ്ചു ദിവസ പരിശീലനവും നടത്തിവരുന്നു. കൂടാതെ മേല്‍ വിഷയങ്ങളില്‍ 15 ദിവസം ദൈര്‍ഘ്യമുള്ള സ്പോണ്‍സേര്‍ഡ് ഏജന്‍സികള്‍ മുഖേനയുള്ള പരിശീലനങ്ങളും നടത്തിവരുന്നു. 28/11/2014-ലെ ഗ്രാമവികസന കമ്മീഷണറുടെ നം. 10168/ഡിപി2/13/സി.ആര്‍ഡി ഉത്തരവുപ്രകാരം അംഗീകാരം ലഭിച്ച പരിശീലനങ്ങളാണ് മേല്‍പ്പറഞ്ഞവ. തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടികളിലൂടെ ഓരോ വര്‍ഷവും ശരാശരി 500-ലധികം സംരംഭകാന്വേഷികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.
പല അവസരങ്ങളിലായി പരിശീലനം നേടിയതായ വ്യക്തികളും യൂണിറ്റുകളും ഈ കേന്ദ്രത്തിലെ സംസ്ക്കരണ സംവിധാനം ഉപയോഗിച്ച് ഉല്പന്നങ്ങള്‍ തയ്യാറാക്കി വിപണനം നടത്തുന്നുണ്ട്. സര്‍ക്കാരിലേക്ക് പ്രോസസ്സിങ്ങ് ചാര്‍ജ്ജടച്ച് കേന്ദ്രത്തിലെ സംവിധാനങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുന്നു.
ഭക്ഷ്യ സംസ്ക്കരണ പോഷകാഹാര കേന്ദ്രം (FPNC)
ബാലുശ്ശേരി,
കോഴിക്കോട് ജില്ല
ഇമെയില്‍ : directorfpncentre@gmail.com
- 1687 views