ഗ്രാമവികസന വകുപ്പിന് കീഴിൽ വാഹനങ്ങളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിടുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗം. ജനറൽ ഫോർമന്റെ നേതൃത്വത്തിലുള്ള എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആസ്ഥാനമായി 1970 ൽ 30/06/1970-ലെ സര്ക്കാര് ഉത്തരവ് നമ്പര് 142/70/സി.ഡി. പ്രകാരം സ്ഥാപിതമായതാണ് ഈ സ്ഥാപനം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയില് ബ്ലോക്ക് പഞ്ചായത്തിനടുത്താണ് ഈ സ്ഥാപനം പ്രവര്ത്തിച്ചുവരുന്നത്.
ഗ്രാമവികസന കമ്മീഷണറേറ്റ്, വകുപ്പിനു കീഴിലുളള ബ്ലോക്ക് പഞ്ചായത്തുകള്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്മാരുടെ ഓഫീസുകള്, മറ്റ് അനുബന്ധ സ്ഥാപനങ്ങള് എന്നിവയിലെ 450-ഓളം വാഹനങ്ങളുടെ എഞ്ചിന് പണികള്, മറ്റു മെക്കാനിക്കല് ജോലികള്, അപ്ഹോള്സ്റ്ററി വര്ക്ക്, പെയിന്റിംഗ്, ഇലക്ട്രിക്കല് ജോലികള് എന്നിവ ഏറ്റെടുത്ത് സമയ ബന്ധിതമായി ചെയ്തു തീര്ക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രവര്ത്തന ഉദ്ദേശം. കൂടാതെ ഫണ്ടുകളുടെ ലഭ്യത അനുസരിച്ച് ഡിപ്പാര്ട്ട്മെന്റ് വാഹനങ്ങള്ക്കാവശ്യമായ ടയറുകള്, ബാറ്ററി എന്നിവയും ഈ സ്ഥാപനത്തില് നിന്നും ആവശ്യാനുസരണം വാങ്ങി നല്കുന്നുണ്ട്. ഡിപ്പാർട്ട്മെൻറ് വാഹനങ്ങൾക്കായുള്ള മൈലേജ് പരീക്ഷയും ഇവിടെ നടക്കുന്നുണ്ട്.
ഗ്രാമവികസന കമ്മീഷണറുടെ ഭരണ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തില് ഫോര്മാന്, മെക്കാനിക്, ഇലക്ട്രീഷ്യന്, സ്കില് അസിസ്റ്റന്റ്, പെര്മനന്റ് ലേബര് എന്നീ തസ്തികകളിലായി 18 സാങ്കേതിക വിഭാഗം ജീവനക്കാരുണ്ട്. ജനറല് ഫോര്മാന് തസ്തികയില് 18/09/2014 മുതല് മോട്ടോര് വാഹന വകുപ്പില് നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില് ഒരു ഉദ്യോഗസ്ഥന് സേവനമനുഷ്ഠിച്ചു വരുന്നു.
കുറഞ്ഞ അറ്റകുറ്റപ്പണികൾക്കായി വകുപ്പു വാഹങ്ങൾക്ക് നല്ല സേവനം നൽകുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
ഗവണ്മെന്റ് ട്രാന്സ്പോര്ട്ട് ആന്റ് എക്യുപ്മെന്റ് ഓര്ഗനൈസേഷന് (GTEO)
മുടവൂര് പി.ഓ.
മൂവാറ്റുപുഴ- 686669
ഇമെയില്: foremanmvpa@gmail.com
- 717 views