ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഭാരത സര്‍ക്കാര്‍-ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്‍റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്.
പി.എം.ജി.എസ്.വൈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനതലത്തില്‍ രൂപീകരിച്ച ഏജന്‍സിയാണ് കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവലപ്മെന്‍റ് ഏജന്‍സി (കെ.എസ്.ആര്‍.ആര്‍.ഡി.എ) ഇത് 26/11/2003 ല്‍ രൂപീകൃതമാവുകയും ടി-2537, നമ്പര്‍ 2/12/2003 പ്രകാരം ഏജന്‍സി 1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ഗ്രാമവികസന കമ്മീഷണറാണ് കെ.എസ്.ആര്‍.ആര്‍.ഡി.എ യുടെ മെമ്പര്‍ സെക്രട്ടറി.
കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവലപ്മെന്‍റ് ഏജന്‍സി (KSRRDA)
മൂന്നാം നില
റവന്യൂ കോംപ്ലെസ്
പബ്ലിക് ഓഫീസ് കോംബൗണ്ട് ,
വികാസ് ഭവൻ പി. ഓ.
തിരുവനന്തപുരം, കേരളം
പിന്‍ - 695033
ഫോണ്‍ : +91- 471 - 2572024ഇമെയില്‍: ksrrda@gmail.com
- 4908 views