ബ്ലോക്ക് ഓഫീസുകളില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് അവ പഞ്ചായത്തുകളുടെയും ബ്ലോക്കുകളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തരത്തില്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും അവയെ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റി ലഭ്യമാക്കുന്നതിനും ഇതുവഴി ഇ ഗവേണന്‍സ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമാണ് ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുളളത്. 2018-19 സാമ്പത്തികവര്‍ഷത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന്‍റെ/ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒരു ബ്ലോക്ക് പഞ്ചായത്തിന് 3.50 ലക്ഷംരൂപ വീതം തെരഞ്ഞെടുത്ത 14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 100.00 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്.
- 815 views