റൂറല്‍ ഇൻഫര്‍മേഷൻ ബ്യൂറോ

 

                    1980 മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഗ്രാമഭൂമി, 1983 ഏപ്രില്‍ മുതലാണ് ദ്വൈമാസികയാക്കിയത്. ഗ്രാമവികസന വകുപ്പിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ , സര്‍ക്കാരില്‍ നിന്ന് നല്‍കിവരുന്ന ആനുകൂല്യങ്ങളെകുറിച്ചും ഗ്രാമതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ചുമുള്ള വിശദാംശങ്ങള്‍ , ബോധവത്കരണ ലക്ഷ്യത്തോടെയുള്ള രചനകള്‍ , വിജ്ഞാനവും മാനസികോല്ലാസവും നല്കുന്ന കൃതികള്‍ എന്നിങ്ങനെ ഗ്രാമീണ ജനതയുടെ സമഗ്ര വികസനത്തിനനുയോജ്യമായ എല്ലാ വിഭവങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, വി.ഇ.ഒ-മാര്‍ക്കും, ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, എം എല്‍ എ-മാര്‍ക്കും, എം.പി.മാര്‍ക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഗ്രാമഭൂമി ലഭ്യമാക്കുന്നുണ്ട്. കൂടാതെ 24 രൂപ ദ്വൈവാര്‍ഷിക വരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഗ്രാമഭൂമി ലഭിക്കും. വരിക്കാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിലാസത്തില്‍ 24 രൂപ മണിയോര്‍ഡറായി അയയ്ക്കേണ്ടതാണ്.

Rural Information Bureau (RIB)
6th Floor, Swaraj Bhavan,
Nanthancode, Kowdiar PO,
Thiruvananthapuram - 695003

Phone number : +91- 471 - 2317262

E-mail ribkerala@gmail.com