ഗ്രാമവികസന ദൗത്യം
ഗ്രാമവികസന കർമ്മപരിപാടികൾ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ ഭാരതത്തിൽ ആരംഭിച്ചിരുന്നു .ഒട്ടുമിക്ക ഗ്രാമവികസന പരിപാടികളും വർഷങ്ങളായി നടപ്പിലാക്കി വരുന്നത് ഗ്രാമീണജനതയുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ്. ദരിദ്ര ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, എന്നിവയ്ക്ക് ഊന്നൽ നൽകി; കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളിലൂടെ ഗ്രാമവികസന പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഗ്രാമീണ ജനങ്ങള്‍ക്ക് സുസ്ഥിരവരുമാനം, വീടുകളുടെ നിർമാണം, ആരോഗ്യ പരിശീലനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കാണ് ഗ്രാമവികസന വകുപ്പ് പ്രാഥമിക പരിഗണന നൽകുന്നത്.
ഉദ്ദേശ്യലക്ഷ്യങ്ങൾ
- സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം, സംരംഭം തുടങ്ങാന്‍ അടിസ്ഥാന സൗകര്യങ്ങൾ, വായ്പ, ദരിദ്ര ജനങ്ങളുടെ ദാരിദ്ര്യം നിർമാർജനം ചെയ്യുക
- കൃഷിയും അനുബന്ധ തൊഴിലും ഇല്ലാത്ത കാലങ്ങളിൽ തൊഴിലും അതിലൂടെ കൂലിയും ദരിദ്ര ജനങ്ങൾക്ക് ലഭ്യമാകുക, അങ്ങനെ ദാരിദ്ര്യത്തെ കുറയ്ക്കുക
- പാര്‍പ്പിടം, ഗതാഗത സൗകര്യങ്ങള്‍, പൊതു കെട്ടിടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങി ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക
- ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ ശീലങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുക, ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകുവാൻ അവരെ പ്രാപ്തരാക്കുക
- 4010 views