പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ക്കുള്ള ഓഫീസ് കെട്ടിടം    

 

        സംസ്ഥാന സര്‍ക്കാരിന്‍റെ 02.07.2010-ലെ ജി.ഒ.(പി) 139/2010/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ബ്ലോക്ക് പഞ്ചായത്തുകളെ പുനഃക്രമീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പുതുതായി രൂപീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക, പരപ്പ, കണ്ണൂര്‍ ജില്ലയിലെ  പാനൂര്‍, കല്യാശ്ശേരി, വയനാട് ജില്ലയിലെ പനമരം, മലപ്പുറം ജില്ലയിലെ കാളികാവ് എന്നീ 6 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള  കെട്ടിട നിര്‍മ്മാണത്തിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മേല്‍പ്പറഞ്ഞ ബ്ലോക്ക് പഞ്ചായത്തുകളില്‍ കാറഡുക്ക,പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെ കെട്ടിടം പണി പൂര്‍ത്തികരിച്ചിട്ടുണ്ട്..


     2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിയില്‍ 500.00 ലക്ഷം രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിയിരുന്നതില്‍ 129.70ലക്ഷം രൂപ ചെലവഴിച്ചു. സാമ്പത്തിക വര്‍ഷത്തില്‍ 2018-19 400.00 ലക്ഷം രൂപ വകയിരുത്തിയിരുന്നതില്‍ 154.36 ലക്ഷം രൂപ ചെലവഴിച്ചു.