ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി 2015-16 സാമ്പത്തിക വര്‍ഷം അവസാനിക്കുകയും 2016-17 മുതല്‍ പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി നിലവില്‍ വരികയും ചെയ്തു. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) പ്രകാരം അന്തിമമായി തയ്യാറാക്കിയ പെര്‍മനന്‍റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത്. 75709 ഗുണഭോക്താക്കളാണ് പെര്‍മനനന്‍റ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളത്. പി.എം.എ.വൈ (ജി) പ്രകാരമുള്ള ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ പലതും കേരളത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
2011 ലെ സര്‍വ്വേ പ്രകാരമുള്ള, 75709 ഗുണഭോക്താക്കളില്‍ 24588 ഗുണഭോക്താക്കള്‍ മാത്രമേ പി.എം.എ.വൈ (ജി) മാര്‍ഗ്ഗരേഖ പ്രകാരം വീട് നിര്‍മ്മാണത്തിനുളള ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളൂ.
2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളിലായി 42431 വീടുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഈ ഭൗതികലക്ഷ്യം എസ്.ഇ.സി.സി പെര്‍മനന്‍റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും മാത്രമേ ഗുണഭോക്താക്കളെ എടുക്കാന്‍ കഴിയൂ എന്നുള്ളതിനാല്‍ നാളിതുവരെ (25.04.2019 വരെ) 16985 വീടുകളാണ് സാങ്ഷന്‍ ചെയ്തിട്ടുള്ളത്. പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരമുള്ള 13 ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒഴിവാക്കേണ്ട ഗുണഭോക്താക്കളെ ഒഴിവാക്കിയാണ് സാങ്ഷന്‍ നടത്തുന്നത്. എഗ്രിമെന്‍റ് വച്ച വീടുകളില്‍ നാളിതുവരെ 15471 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും ബാക്കിയുള്ള 1514 വീടുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. ആയത് 2019 മെയ് 31-ഓടു കൂടി പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിടുന്നു.
വീട് ലഭിക്കാന്‍ അര്‍ഹതയുള്ളവരും എന്നാല്‍ എസ്.ഇ.സി.സി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരുമായ നിരവധി പേര്‍ ഇനിയും സംസ്ഥാനത്തുണ്ട്. ആയവരെ കൂടി പരിഗണിക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍, പൂര്‍ണ്ണമായും ഇലക്ട്രോണിക് വെരിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ ആവാസ് പ്ലസ് എന്ന ആപ്ലിക്കേഷന്‍ മുഖേന, പി.എം.എ.വൈ (ജി) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗുണഭോക്താക്കളെ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇത് പ്രകാരം 311700 പേരെ കേരളത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എസ്.ഇ.സി.സി ലിസ്റ്റില്‍ മതിയായ ഗുണഭോക്താക്കള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആവാസ് പ്ലസ് വഴി രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളെ വീട് നിര്‍മ്മാണത്തിനായി പരിഗണിക്കുന്നതിനുള്ള അനുമതി ലഭ്യമായാല്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ഭൗതികലക്ഷ്യം കൈവരിക്കാനാവുന്നതാണ്.
പി.എം.എ.വൈ (ജി) ഭവനപദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ഒരു വീടിന് 72000/- രൂപ മാത്രമാണ് നല്‍കുന്നത്. ഇതോടൊപ്പം ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 328000/- രൂപ കൂട്ടി ചേര്‍ത്ത് ആകെ 400000/- രൂപ ജനറല്‍/എസ്.സി വിഭാഗത്തിനും 528000/- രൂപ കൂട്ടിച്ചേര്‍ത്ത് 600000/- രൂപ എസ്.റ്റി വിഭാഗത്തിനും കേരളത്തില്‍ ഒരു ഗുണഭോക്താവിന് വീട് നിര്‍മ്മാണത്തിനായി നല്‍കുന്നു.
ഓരോ വീടിനുമുള്ള ധനസഹായത്തിനു പുറമേ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ധ തൊഴില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നു. ഗുണഭോക്താവിന് ആവശ്യമുണ്ടെങ്കില്‍ 70,000/- രൂപ വരെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതിനും സഹായം നല്‍കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ പ്രകാരം ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളായ കക്കൂസ്, കുടിവെള്ളം, വൈദ്യുതി, ഇന്ധനം, ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവ സംയോജന സാധ്യതകളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നു.
ഫോട്ടോ ഗാലറി ഉത്തരവുകള്‍ പ്ലാന്‍ റിപ്പോർട്ട് വിജയഗാഥ https://pmayg.nic.in/ Video Tutorials
- 7773 views