ഫോട്ടോ ഗാലറി
ദേശീയ കാര്‍ഷികവികസന ബാങ്ക് (നബാര്‍ഡ്) ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 1995-96-ല്‍ ആരംഭിച്ചതാണ് ആര്‍.ഐ.ഡി.എഫ് പദ്ധതി. കേരള വികസന പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
നബാര്‍ഡ് സഹായം ലഭിക്കുന്ന വകുപ്പുകള്‍ക്ക് അവരുടെ വിഹിതം സംസ്ഥാന തല എംപവേര്‍ഡ് കമ്മറ്റി നിശ്ചയിച്ച് അറിയിക്കുന്ന മുറയ്ക്ക് പ്രോജക്ടുകളുടെ കരട് നിര്‍ദ്ദേശം ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നിന്നും വാങ്ങി സര്‍ക്കാരിന്‍റെ അനുമതിക്ക് നല്‍കുന്നു. അത്തരത്തില്‍ അംഗീകാരം കിട്ടുന്ന പ്രവൃത്തികള്‍ ജില്ല/ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് തലത്തില്‍ നിര്‍വ്വഹണം നടത്തുന്നു. പ്രധാനമായും 3 മേഖലകളിലാണ് പ്രവര്‍ത്തികള്‍ അനുവദിക്കുക. കൃഷിയും അനുബന്ധ വിഭാഗങ്ങളും, സാമൂഹികവിഭാഗം, ഗ്രാമീണഗതാഗതസൗകര്യങ്ങള്‍ എന്നിവയാണവ. ഓരോ സാമ്പത്തിക വര്‍ഷവും പ്രവൃത്തികള്‍ക്ക് നബാര്‍ഡ് അംഗീകാരം നല്‍കുന്നത് ട്രാഞ്ചെ അടിസ്ഥാനത്തിലാണ്. XVII വരെയുള്ള ട്രാഞ്ചെകള്‍ അവസാനിച്ചിട്ടുണ്ട്. നിലവില്‍ XVIII മുതല്‍ XXI ട്രാഞ്ചെ വരെയുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിവരുന്നു.
XVIII മുതല്‍ XXIII വരെയുള്ള ട്രഞ്ചെകളിലായി 53 ജില്ലാ പഞ്ചായത്ത് പ്രവൃത്തികളും 119 ബ്ലോക്ക് പഞ്ചായത്ത് പ്രവൃത്തികളും 61 ഗ്രാമ പഞ്ചായത്ത് പ്രവൃത്തികളും ഉള്‍പ്പെടെ ആകെ 171.36 കോടി രൂപയുടെ 233 പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. അവയില്‍ 114 പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയും 40 പ്രവൃത്തികള്‍ പുരോഗതിയിലുമാണ്. 37 പ്രവൃത്തികള്‍ ആരംഭിക്കാനുണ്ട്. 42 പ്രവൃത്തികളുടെ അനുമതി അവ നടപ്പിലാക്കുവാന്‍ കഴിയില്ലായെന്ന സാഹചര്യത്തില്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്‍റെ ഫലമായി അനുവദിക്കപ്പെട്ട പ്രോജക്ട് തുക 171.36 കോടിയില്‍ നിന്ന് 164.52 കോടി രൂപയായി പരിമിതപ്പെടുകയുണ്ടായി.
ട്രാഞ്ചെ XVIII-ന്‍റെ റീ-ഇംപേഴ്സ്മെന്‍റ് കാലാവധി 2019 മാര്‍ച്ച് 31-ന് അവസാനിക്കുകയാണെന്ന് നബാര്‍ഡ് അറിയിച്ചിട്ടുണ്ട്. XX-ല്‍ 47 പ്രവൃത്തികളില്‍ 23 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. 12 പ്രവൃത്തികള്‍ പുരോഗതിയിലാണ്. ട്രാഞ്ചെ XXI-ല്‍ 39 പ്രവൃത്തികളില്‍ 8 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. 7 എണ്ണം പുരോഗതിയിലാണ്. XXII-ല്‍ 36 പ്രവൃത്തികളില്‍ 6 എണ്ണം പൂര്‍ത്തിയായി. 17 എണ്ണം പുരോഗതിയിലാണ്. ട്രാഞ്ചെ XXIII-ലെ 8 പ്രവൃത്തികള്‍ ആരംഭഘട്ടത്തിലാണ്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് 1000 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 1500 ലക്ഷ രൂപയും ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 3500 ലക്ഷം രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ല പഞ്ചായത്ത് - 2515 00 196 39 - 35 P - 1000 ലക്ഷം
ബ്ലോക്ക് പഞ്ചായത്ത് - 2515 00 197 39 - 35 P - 1500 ലക്ഷം
ഗ്രാമ പഞ്ചായത്ത് - 2515 00 198 39 - 35 P - 1000 ലക്ഷം
ആകെ വകയിരുത്തിയ തുക - - 3500 ലക്ഷം
- 2997 views