പി.എം.ജി.എസ്.വൈ പദ്ധതിക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്‍റ് അനുവദിക്കുന്ന വിഹിതം എസ്റ്റിമേറ്റ് പ്രകാരമുള്ള യഥാര്‍ത്ഥ ചെലവിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. നിലവിലുള്ള നിയമം അനുസരിച്ച് അധികരിച്ച ദര്‍ഘാസ് തുകയും (ടെണ്ടര്‍ പ്രീമിയം), യൂട്ടിലിറ്റികള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ തുകയും കാലതാമസം മൂലം ഉണ്ടാകുന്ന എല്ലാ അധിക ചെലവുകളും, നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ആദ്യത്തെ 5 വര്‍ഷത്തേയ്ക്കുള്ള മെയിന്‍റനന്‍സ് ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. 2018-19 സാമ്പത്തിക വര്‍ഷം 11617 ലക്ഷം രൂപയാണ് ബഡ്ജറ്റ് വിഹിതമായി നീക്കിവച്ചിട്ടുള്ളത്. ആയതില്‍ 3000 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്
- 1028 views