ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്.) 

 

പദ്ധതി പുരോഗതി റിപ്പോര്‍ട്ട് 

ഫോട്ടോ ഗാലറി

                    ദേശീയ കാര്‍ഷികവികസന ബാങ്ക് (നബാര്‍ഡ്) ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 1995-96-ല്‍ ആരംഭിച്ചതാണ് ആര്‍.ഐ.ഡി.എഫ് പദ്ധതി. കേരള വികസന പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 

എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ (ഇ.ടി.സി)

                    ഗ്രാമവികസന വകുപ്പിലെ എക്സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് സാങ്കേതികവും ഭരണപരവുമായ ശേഷി വര്‍ദ്ധനവിനുതകുന്ന തരത്തില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വികസന പരിശീലന കേന്ദ്രങ്ങള്‍ (ഇ.ടി.സി).